News
ലഹരി മാഫിയയെ തുരത്താൻ സംസ്ഥാന സര്ക്കാര്; ജൂൺ ഒന്ന് മുതൽ ഓപ്പറേഷൻ തൂഫാൻ
24 May 2026
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്ക് മരുന്ന് വിപണനം ശക്തമാവുന്നത് തടയാൻ ഓപ്പറേഷൻ തുഫാൻ എന്ന പേരിൽ പുതിയ പദ്ധതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.
മയക്കുമരുന്നിനെതിരെ ശക്തമായ പരിശോധന നടത്തും. മയക്കുമരുന്ന് ഉറവിടം കണ്ടെത്താൻ നടത്തും. സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് നടപടി തുടങ്ങും. കേരളത്തിന് പുറത്തുനിന്നും ലഹരിവസ്തുക്കൾ വരുന്നുണ്ട്. ഇത് തടയാൻ ഇതര സംസ്ഥാന പൊലീസുമായി സംസാരിക്കും.
നിയമത്തെ വെല്ലുവിളിക്കുന്ന ആളുകളെ വെറുതെ വിടില്ല. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായി നടപടി. ജനമൈത്രി പൊലീസ് ശക്തിപ്പെടുത്തും. സ്റ്റുഡൻസ് പൊലീസിന് കൂടുതൽ പ്രാധാന്യം നൽകും. ട്രാഫിക് അപകടങ്ങൾ കുറയ്ക്കാൻ പുതിയ സംവിധാനങ്ങൾ കൊണ്ടുവരും.
![[TEST] കാണാതായ നായ — ക്ഷേത്ര റോഡ് പരിസരം](/_next/image?url=https%3A%2F%2Fpsseiuzegcsimpzcwles.supabase.co%2Fstorage%2Fv1%2Fobject%2Fpublic%2Fpost-images%2Fe24bfbd855cda99e303975f2bd2a1bf43079b320-800x600.jpg&w=1920&q=75)