News
പൊലീസ് സ്റ്റേഷനുകളുടെ ചുമതല വീണ്ടും എസ്ഐയ്ക്ക്? പഠിക്കാൻ അഞ്ചംഗ സമിതി
23 May 2026
തിരുവനന്തപുരം: സ്റ്റേഷനുകളുടെ ചുമതല എസ്ഐമാരിൽനിന്ന് സിഐമാർക്ക് നൽകിയത് ഫലപ്രദമായോ എന്നു പഠിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു.
ചുമതല സിഐമാര്‍ക്ക് നല്‍കിയത് പൊലീസിങ്ങിനെ പ്രതികൂലമായി ബാധിച്ചുവെന്ന് വിലയിരുത്തലുണ്ട്. സ്റ്റേഷനുകളില്‍ എസ്ഐ, സിഐ, ഡിവൈഎസ്പി എന്നിവരുടെ സാന്നിധ്യം പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് എഡിജിപിയുടെ (ഹെഡ്ക്വാര്‍ട്ടേഴ്സ്) നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി പരിശോധിക്കും. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ആവശ്യമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ പൊലീസ് ജാഗ്രത കാട്ടും. ജനമൈത്രി പൊലീസിനെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെയും കൂടുതല്‍ ശക്തിപ്പെടുത്തും.
![[TEST] കാണാതായ നായ — ക്ഷേത്ര റോഡ് പരിസരം](/_next/image?url=https%3A%2F%2Fpsseiuzegcsimpzcwles.supabase.co%2Fstorage%2Fv1%2Fobject%2Fpublic%2Fpost-images%2Fe24bfbd855cda99e303975f2bd2a1bf43079b320-800x600.jpg&w=1920&q=75)